കാർഷിക സംസ്കരണവും സാങ്കേതികവിദ്യയും

കാർഷിക സംസ്കരണ സാങ്കേതിക വിഭാഗം (അഗ്രോപ്രോസസിങ് ആൻഡ് ടെക്നോളജി ഡിവിഷൻ) ഒരു മൾട്ടി ഡിസിപ്ലിനറി കേന്ദ്രമാണ്, ഷെൽഫ് ലൈഫ് മെച്ചപ്പെടുത്തൽ, സംഭരണം, മൂല്യവർദ്ധന എന്നീ പ്രവർത്തനങ്ങളിലും ന്യൂട്രാസ്യൂട്ടിക്കൽസ്, ഫങ്ഷണൽ ഫുഡ്സ്, ഡയറ്ററി സപ്ലിമെന്റുകൾ, ഫൈറ്റോ ഫാർമസ്യൂട്ടിക്കൽസ്, , ജൈവവളങ്ങൾ , ജൈവകീടനാശിനികൾ തുടങ്ങിയ ഉൽപ്പന്ന വികസനത്തിലും സസ്യ വിഭവങ്ങളിലെ ശാസ്ത്ര-സാങ്കേതിക ഇടപെടലുകളിലൂടെയും നവീകരണത്തിലൂടെയും കർഷകരുടെ ഉയർന്ന വരുമാനം വഴി കർഷകരുടെ പൊതുക്ഷേമം മെച്ചപ്പെടുത്തുക എന്നിവയുമാണ് ഈ വിഭാഗത്തിൻറെ പ്രധാന ലക്ഷ്യങ്ങൾ. പ്രമേഹം, ഹൃദയധമനി വീക്കം, കാൻസർ, ആൽക്കഹോൾ ഇതര ഫാറ്റി ലിവർ എന്നീ രോഗങ്ങൾക്കുള്ള ഇൻ-വിട്രോ സ്ക്രീനിംഗ്, മെക്കാനിസം അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ എന്നിവയ്ക്കും ഈ വിഭാഗത്തിൽ സൗകര്യമുണ്ട്. . സമ്പന്നമായ ജൈവവൈവിധ്യം പര്യവേക്ഷണം ചെയ്യുന്ന ന്യൂട്രാസ്യൂട്ടിക്കൽസ്, ഫൈറ്റോ ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ വികസനവും മൂല്യനിർണ്ണയവും ഈ വിഭാഗത്തിൻറെ പ്രവർത്തനമേഖലകളാണ്

സൂക്ഷ്മജീവ പ്രക്രിയകളും സാങ്കേതികവിദ്യയും

ജൈവസാങ്കേതികവിദ്യയുടെ ചില പ്രത്യേക മേഖലകളിൽ ഉയർന്ന നിലവാരമുള്ള ഗവേഷണവും വികസനവും നടത്തുക എന്നതാണ് ഈ വിഭാഗത്തിൻറെ ചുമതല. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനൊപ്പം പ്രാദേശിക ജൈവവിഭവങ്ങളുടെ പര്യവേക്ഷണത്തിലും മൂല്യവർദ്ധനയിലും കാര്യമായ ഊന്നൽ നൽകുന്നു. വ്യാവസായിക എൻസൈമുകളും മൂല്യവർദ്ധിത രാസവസ്തുക്കളും, ജൈവ ഇന്ധനങ്ങളും ജൈവ ശുദ്ധീകരണശാലകളും, ജൈവ സജീവ തന്മാത്രകളും, ആരോഗ്യവും ജനിതകശാസ്ത്രവും, സസ്യ സൂക്ഷ്മാണുക്കളുടെ ഇടപെടലുകൾ, പ്രോബയോട്ടിക്, ആൽഗൽ ന്യൂട്രാസ്യൂട്ടിക്കൽസ്, എന്നീ മേഖലകളിലെ ഗവേഷണത്തിനാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. വ്യത്യസ്ത സൂക്ഷ്മജീവികളുടെ ജൈവപ്രക്രിയ വികസിപ്പിക്കുന്നതിൽ ഗവേഷണം നടത്തി മികച്ചതും ചെലവ് കുറഞ്ഞതുമായ ജൈവകീടനാശിനികൾ, ജൈവവളങ്ങൾ ഉൽപാദിക്കുക എന്നത് ഈ വിഭാഗത്തിൻറെ ലക്ഷ്യമാണ്

രാസശാസ്ത്രവും സാങ്കേതികവിദ്യയും

ഫങ്ഷണൽ മെറ്റീരിയൽസ് (പ്രവർത്തന ക്ഷമമായ പദാർത്ഥങ്ങൾ), പ്രകൃതി ഉൽപ്പന്നങ്ങൾ/ജൈവ സജീവമായ തന്മാത്രകൾ എന്നിവയെക്കുറിച്ചുള്ള പുതിയ അറിവ് കണ്ടെത്തുന്നതിലും വ്യാവസായിക ആവശ്യങ്ങൾക്കായി അത്തരം തന്മാത്രകൾ/പദാർത്ഥങ്ങൾ വികസിപ്പിക്കുന്നതിലെ മികവിന് അന്താരാഷ്ട്ര അംഗീകാരം നേടുക എന്നതാണ് ഈ വിഭാഗത്തിൻറെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ . ഫോട്ടോ സയൻസ് , ഫോട്ടോകെമിസ്ട്രി, ഫോട്ടോണിക്‌സ്, പോളിമറിക് മെറ്റീരിയലുകൾ ഇൻഓർഗാനിക്, ഓർഗാനിക് കെമിസ്ട്രി എന്നിവയുടെ പ്രവർത്തനമേഖലയും ഈ വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

പദാർത്ഥ ശാസ്ത്രവും സാങ്കേതിക വിദ്യയും

തന്ത്ര പ്രധാനവും സാമൂഹികവുമായ ആവശ്യങ്ങൾക്ക് അനുയോജ്യമായതുമായ പദാർത്ഥങ്ങളുടെ വികസനമാണ് പദാർത്ഥ ശാസ്ത്ര സാങ്കേതിക വിഭാഗത്തിൻറെ ചുമതല. ലോഹങ്ങൾ, സെറാമിക്‌സ്, പോളിമറുകൾ, ഇലക്‌ട്രോണിക്, മാഗ്നറ്റിക് മെറ്റീരിയലുകൾ എന്നീ മേഖലകളിൽ ഉയർന്ന ശാസ്ത്ര സാങ്കേതികവിദ്യകളിലേക്ക് നയിക്കുന്ന അത്യാധുനിക ഗവേഷണ-വികസന പ്രവർത്തനങ്ങളിലാണ് ഈ വിഭാഗം ഏർപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തിൽ നാനോ സെറാമിക്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടിയുണ്ട്. ഈ വർഷം 3 യുഎസ് പേറ്റന്റുകൾ ഈ വിഭാഗത്തിന് അനുവദിച്ചിട്ടുണ്ട്.

പരിസ്ഥിതി സാങ്കേതികവിദ്യ

പരിസ്ഥിതി സാങ്കേതികവിദ്യാ വിഭാഗം മലിനീകരണ നിയന്ത്രണത്തിനും ഈ മേഖലയിലെ വിഭവങ്ങളുടെ മൂല്യവർദ്ധനവിനായുള്ള നൂതന പ്രക്രിയകളും സാങ്കേതികവിദ്യകളും സൃഷ്ടിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു. കൂടാതെ, ഈ വിഭാഗത്തിൻറെ പ്രവർത്തനങ്ങൾ മാലിന്യ സംസ്കരണം, ഡയോക്സിൻ ഗവേഷണം, പരിസ്ഥിതി ആഘാത വിലയിരുത്തൽ (EIA) എന്നീ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു . വെള്ളം, മലിനജലം, ഡയോക്സിൻ, ഫ്യൂറൻസ്, പോളി ക്ലോറിനേറ്റഡ് ബൈഫെനൈലുകൾ എന്നിവയുടെ വിശകലനത്തിനായി ഈ വിഭാഗത്തിൻറെ ടെസ്റ്റിംഗ് ആൻഡ് അനാലിസിസ് ലബോറട്ടറി ISO/IEC 17025: 2005 പ്രകാരം NABL-ന്റെ അംഗീകാരം നേടിയിട്ടുണ്ട്. ഈ വിഭാഗത്തിൻറെ മിക്ക ഗവേഷണ-വികസന ഫലങ്ങളും വിജയകരവും നൂതനവും ചെലവ് കുറഞ്ഞതുമായ സാങ്കേതിക വിദ്യകളുടെ രൂപത്തിലാണ്.

സാമൂഹിക പരിപാടികൾ

സാമ്പത്തിക പിരമിഡിന്റെ ഏറ്റവും താഴെയുള്ള 800 ദശലക്ഷം ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സമഗ്രമായ വളർച്ചയ്ക്കും വേണ്ടി സി എസ് ഐ ആർ രൂപീകരിച്ച സി എസ് ഐ ആർ -800 എന്ന സാമൂഹിക വികസനം ലക്ഷ്യമിടുന്ന പദ്ധതിയിൽ ഈ ഇൻസ്റ്റിട്യൂട്ടും സജീവ പങ്കാളികളാണ്. ഈ പദ്ധതിയുടെ കീഴിൽ, ഗ്രീൻ എന്റർപ്രൈസസ് ഫോർ മൈക്രോ സെക്ടർ (ജെഎംഎസ്) എന്ന പേരിൽ ഒരു പ്രോജക്റ്റ് ഈ ഇൻസ്റ്റിറ്റ്യൂട്ട് (എൻഐഐഎസ്ടി) ഏറ്റെടുത്തിട്ടുണ്ട്. താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങൾക്ക് വരുമാനവും തൊഴിലും സൃഷ്ടിക്കുന്ന ഹരിത മൈക്രോ എന്റർപ്രൈസ്സിന് സാധ്യതയുള്ള ഒരു പദ്ധതിയാണിത്

വാർത്ത

Read more

പ്രസിദ്ധീകരണങ്ങൾ